ഇതെന്റെ മനസ്സാണ്....
ഇന്നലെയുടെ ഓര്മ പുസ്തകം.
എന്റെ ബാല്യവും കൗമാരവും കലാലയ ഓര്‍മകളും മനസ്സില്‍ പതിഞ്ഞ പ്രണയങ്ങളും എല്ലാം പങ്കു വെക്കാന്‍ ഒരു മയില്‍പീലി താള്.
മനസ്സിന്റെ ഫ്രെയിമില്‍ പതിഞ്ഞു ക്യാന്‍വാസ് പകര്‍ത്തിയ കുറെ ചിത്രങ്ങള്‍ ഓര്‍മയില്‍ മായാതെ കിടപ്പുണ്ട്.
പഴയ ഓര്‍മകളിലേക്ക് ഒരു തിരിച്ചു പോക്ക് വേണ്ടി വരുന്നു.
കളിക്കൂട്ടുകാരിയുടെ കയ്യും പിടിച്ചു പാടവരമ്പത്ത് കളിച്ചു നടന്ന പഴയ കാലം.
ദിവസവും പെയ്യുന്ന ചാറ്റല്‍മഴ ഞങ്ങള്‍ക്ക് സ്വന്തമായിരുന്നു.
പുഴവക്കത്തു തണുത്ത കാറ്റു കൊണ്ട് സൊറ പറഞ്ഞിരുന്ന ആ കുട്ടിക്കാലം ഫ്രെയിമില്‍ നിന്ന് മായില്ല.
ഇന്ന് വര്‍ഷങ്ങള്‍ കുറെ കടന്നു പോയപ്പോള്‍ ഞങ്ങള്‍ മാത്രം വളര്‍ന്നു.
ആ പാടവരമ്പും പുഴയും ചാറ്റല്‍ മഴയും പിന്നെയും പിന്നെയും ഗൃഹാതുരത പോലെ അവിടെ തന്നെ ഉണ്ട്..
ഇന്നും അവയെല്ലാം ഞങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്....
സൗഹൃദത്തിനു പകരം വെക്കാന്‍ എന്റെ കയ്യില്‍ ഒന്നുമില്ല.
തിരിച്ചു തരാന്‍ മനസ്സ് നിറഞ്ഞ ഒരു മന്ദഹാസവും നിലക്കാത്ത സൗഹൃദ മനസ്സും മാത്രം.
സൗഹൃദത്തിന്റെ ഈ മയില്‍പീലി തണ്ടുകള്‍ ഇനിയും വളരട്ടെ


