photos.....

photos.....

Wednesday, July 13, 2011

ഇന്നലെയുടെ ഓര്‍മ പുസ്തകം.

ഇതെന്‍റെ മനസ്സാണ്....

ഇന്നലെയുടെ ഓര്‍മ പുസ്തകം.

എന്‍റെ ബാല്യവും കൗമാരവും കലാലയ ഓര്‍മകളും മനസ്സില്‍ പതിഞ്ഞ പ്രണയങ്ങളും എല്ലാം പങ്കു വെക്കാന്‍ ഒരു മയില്‍‌പീലി താള്.

മനസ്സിന്‍റെ ഫ്രെയിമില്‍ പതിഞ്ഞു ക്യാന്‍വാസ് പകര്‍ത്തിയ കുറെ ചിത്രങ്ങള്‍ ഓര്‍മയില്‍ മായാതെ കിടപ്പുണ്ട്.

പഴയ ഓര്‍മകളിലേക്ക് ഒരു തിരിച്ചു പോക്ക് വേണ്ടി വരുന്നു.

കളിക്കൂട്ടുകാരിയുടെ കയ്യും പിടിച്ചു പാടവരമ്പത്ത് കളിച്ചു നടന്ന പഴയ കാലം.

ദിവസവും പെയ്യുന്ന ചാറ്റല്‍മഴ ഞങ്ങള്‍ക്ക് സ്വന്തമായിരുന്നു.

പുഴവക്കത്തു തണുത്ത കാറ്റു കൊണ്ട് സൊറ പറഞ്ഞിരുന്ന ആ കുട്ടിക്കാലം ഫ്രെയിമില്‍ നിന്ന് മായില്ല.

ഇന്ന് വര്‍ഷങ്ങള്‍ കുറെ കടന്നു പോയപ്പോള്‍ ഞങ്ങള്‍ മാത്രം വളര്‍ന്നു.

ആ പാടവരമ്പും പുഴയും ചാറ്റല്‍ മഴയും പിന്നെയും പിന്നെയും ഗൃഹാതുരത പോലെ അവിടെ തന്നെ ഉണ്ട്..

ഇന്നും അവയെല്ലാം ഞങ്ങള്‍ക്കായി കാത്തിരിപ്പുണ്ട്‌....

സൗഹൃദത്തിനു പകരം വെക്കാന്‍ എന്‍റെ കയ്യില്‍ ഒന്നുമില്ല.

തിരിച്ചു തരാന്‍ മനസ്സ് നിറഞ്ഞ ഒരു മന്ദഹാസവും നിലക്കാത്ത സൗഹൃദ മനസ്സും മാത്രം.

സൗഹൃദത്തിന്‍റെ ഈ മയില്‍‌പീലി തണ്ടുകള്‍ ഇനിയും വളരട്ടെ

Tuesday, July 12, 2011

പയ്യന്നൂരിലെ എന്റെ ഒരു ദിനം.....

കണ്ണൂരില്‍ നിന്നും പയ്യന്നൂര്‍ പുതിയ സ്റ്റാന്‍ഡില്‍ വന്നിരങ്ങിയപ്പോഴേക്കും ഭയങ്കര മഴ,ഇനി പഴയ സ്റ്റാന്റ് വരെ നടക്കണം,കുടയും തുറന്നു ഞാന്‍ നടപ്പ് തുടങ്ങി...പരിപ്പുവടയുടെ മണം എന്റെ മൂക്കില്‍ വന്നിടിച്ചു.മണം അടിച്ചപ്പോള്‍ നോക്കിയത് നേരെ ബീവറെജു ഷോപ്പിലെക്കാന്,ഇന്നെത്തെ മഴ അടിച്ചു പൊളിക്കാം എന്നു കരുതി അവിടേക്ക് ചെന്നപ്പോള്‍ അതാ നില്‍ക്കുന...്നു അപ്പുറത്തെ വീട്ടിലെ ഗോപാലേട്ടന്‍,അയാള്‍ കണ്ടാല്‍ പിന്നെ ബി.ബി.സി. തന്നെ.അയാളെയും ശപിച്ചു കൊണ്ട് ഞാന്‍ പിന്നെയും നടന്നു.........പഴയ മീന്‍ ചന്തയുടെ അവിടെ എത്തിയപ്പോള്‍ എതിരെ വരുന്നൊരു നീല ചുരിധാരിട്ട പെണ്‍കൊടി,അവളെ കണ്ടപ്പോള്‍ തന്നെ എന്റെ അതുവരെയുള്ള യെല്ലാ വിഷമവും പോയി,.......എന്താ പേര്?ഞാന്‍ ചോദിച്ചതും ഫൂന്നു തുപ്പിയിട്ട് അവളൊരു പോക്ക്,....,ദൈവമേ ആരും കണ്ടില്ല....ഭാഗ്യം.......ശെടാ ഇവള്‍ ആരു മഞ്ജു വാരിയരോ???ഇന്ന് എത്ര കുളി കുളിച്ചാലാ ഇതിന്റെ ക്ഷീണം മാറുക....എന്നാലും വല്ലാത്തൊരു വിഷമമായി പോയി..........വീണ്ടും നടന്നു...സെന്‍ട്രല്‍ ബസാരിലെത്തി...ലോകത്തില്‍ അപൂര്‍വമായ ഒരു ട്രഫ്ഫിക്കാ ഇവിടെ...ഇനി റോഡ്‌ ക്രോസ് ചെയ്യണേല്‍ കബഡി കളിക്കണം....ഒരു വലിയമ്മച്ചി റോഡ്‌ ക്രോസ് ചെയ്യുന്നത് കണ്ടെനിക്ക്‌ പൊട്ടിച്ചിരി വന്നു...ഹി ഹി ഹി ..ഒരു ഓട്ടോറിക്ഷയും അവരും തമ്മില്‍ എന്താ ഒരു കോമഡി ...ഇതിനടയില്‍ ഞാനും ക്രോസ് ചെയ്തു ...ഇനി ബോംബെ ഹോട്ടലില്‍ പോയി ഒരു മസാല ദോശ കഴിക്കണം...അവിടെ എത്തി കുട മടക്കിയപ്പോള്‍ ദാ നില്‍ക്കുന്നു പഴയ രണ്ടു മൂന്നു പരിചയക്കാര്‍...ഇനി അവന്മാര്‍ കണ്ടാല്‍ നല്ലൊരു കാശു പൊട്ടും. മസാല ദോശ വേണ്ടാ വീണ്ടും കുട നിവര്‍ത്തി ഞാന്‍ നടന്നു..എവിടെയും പരിചയക്കാര്‍..K K യില്‍ പോകണമെന്നുണ്ട്.. ഇനി അവിടെ ആരേലും ഉണ്ടാകുമോ?...ഭരണം മാറിയത് കൊണ്ട് ഇടയ്ക്കിപ്പോള്‍ പവര്‍ കട്ട്‌ ഉണ്ടാകാറുണ്ട്... ആ ഒരു ചാന്‍സില്‍ കയറാം എന്നു കരുതി കുറെ നിന്നു,,ശെടാ!!!! ഇന്നു പവര്‍ കട്ടും ഇല്ലേ?ഉമ്മച്ചനെ ചീത്തയും വിളിച്ചു ഞാന്‍ തിരിച്ചു നടന്നു...ഇനി അന്നുരെക്ക്....വൈകീട്ടയതുകൊണ്ട് ഇനി ഓട്ടോക്കാരുടെ കാരുണ്യം വേണം നാട്ടിലെത്താന്‍...ഓ എന്താണെന്നറിയില്ല ഒരു കാലി ഓട്ടോ എന്റെ മുന്നില്‍ വന്നു നിന്നു...എന്തായാലും ഇന്നു ഇതിനെങ്കിലും ഭാഗ്യം ഉണ്ടായല്ലോ?? പിന്നെയും 3 പേര്‍ ഓട്ടോയില്‍ കയറി...കയറിയവരെ നോക്കിയപ്പോള്‍ വയറില്‍ ഒരു ആന്തല്‍....ബോംബെ ഹോട്ടലില്‍ കണ്ട അതേ പരിചയക്കാര്‍....ഡാ നീ എപ്പോള്‍ ഗള്‍ഫില്‍ നിന്നും വന്നു?..ഇനി എപ്പോള്‍ പോകും?ഇങ്ങനെ പറഞ്ഞിരിക്കുംബോഴേക്കും മൂരികൊവലില്‍ എത്തി,അവര്‍ക്കിരങ്ങാനായി....നിങ്ങള്‍ പൊയ്ക്കോ ഞാന്‍ കൊടുത്തോളം..കേള്‍ക്കേണ്ട താമസം അവര് പോയി...ഞാന്‍ ഓട്ടോയുടെ കമ്പി മുറുകെ പിടിച്ചിരുന്നു...അന്നൂര്‍ അമ്പലം ഇറങ്ങി കാശു കൊടുത്തപ്പോള്‍ ഓട്ടോക്കരെന്റെ മുഖത്ത് ഒരു കൊലച്ചിരി.....വീടിലേക്ക്‌ നടക്കുമ്പോള്‍ രാവിലെ എഴുന്നെട്ടുടന്‍ കണ്ണാടി നോക്കിയ നിമിഷത്തെ ഓര്‍ത്ത് കരഞ്ഞു പോയി............................

payyanur old police station

Monday, July 11, 2011

എന്റെ ഗ്രാമം ...........................................


കാറ്റില്‍ ഉലയുന്ന നെല്‍കതിരുകള്‍.......ഈ കൊച്ചു തോടുകള്‍.....ഈ പാട വരമ്പുകള്‍....